Breaking News
സ്ഥലം ലഭ്യമായാൽ മലയോരത്ത് കെ.എസ്.ആർ.ടി.സി ഓപ്പറേഷൻ സെന്റർ
കണ്ണൂർ : സ്ഥലം ലഭ്യമായാൽ ഇരിക്കൂർ, ഇരിട്ടി, ചെറുപുഴ എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ഓപ്പറേഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണൂർ ഡിപ്പോ യാർഡിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
തെക്കൻ മേഖലയെ അപേക്ഷിച്ച് വടക്കൻ മേഖലയിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ കുറവാണ്. ഗ്രാമവണ്ടി പദ്ധതി യാഥാർഥ്യമാകുന്നതോടെ ഉൾപ്രദേശങ്ങളിലും കെ.എസ്.ആർ.ടി.സി സർവീസെത്തും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ബസ് സർവീസ് നടത്തുക. 30ന് പാറശാലയിൽ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന പദ്ധതിയിലൂടെ ഉൾപ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമാകും.
പൊതു– സ്വകാര്യപങ്കാളിത്തത്തോടെ നിർമിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സ് കം ബസ്‌സ്‌റ്റാൻഡുകളിൽ കണ്ണൂരിനും പ്രഥമപരിഗണന നൽകും. കെ.എസ്.ആർ.ടി.സി പമ്പുകൾ സ്വകാര്യവാഹനങ്ങൾക്കായി തുറന്നു നൽകിയതോടെ വരുമാനം വർധിച്ചു. കെ.എസ്.ആർ.ടി.സി.യുടെ വരുമാനം വർധിപ്പിക്കുന്നതിന് നടപ്പാക്കിയ പദ്ധതികളെല്ലാം വിജയത്തിലാണെന്നും മന്ത്രി പറഞ്ഞു.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ.യുടെ ആസ്തി വികസനഫണ്ടിൽനിന്നും അനുവദിച്ച 78 ലക്ഷം രൂപ ഉപയോഗിച്ചാണ് ഡിപ്പോ യാർഡ് നവീകരിച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കൗൺസിലർ പി.കെ. അൻവർ, എൻ. ഉഷ, ജോജി ആനിത്തോട്ടം, ജോയി കൊന്നക്കാട്ടിൽ, ജോസ് ചെമ്പേരി, ജോസഫ് ചുക്കാനാണ്ടി, മഹമ്മൂദ് പുറക്കാട്ട്, ജി.പി പ്രദീപ്‌കുമാർ, ഷറഫ് മുഹമ്മദ്, പി സന്തോഷ്‌കുമാർ, പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു