തൊണ്ടിയിൽ വഴിയുള്ള ബസ്സുകൾ റൂട്ട് മാറ്റി സർവീസ് നടത്തുന്നതായി പരാതി

Share our post

പേരാവൂർ: തൊണ്ടിയിൽ ടൗൺ വഴി സർവീസ് നടത്തേണ്ട ഭൂരിഭാഗം ബസ്സുകളും റൂട്ട് മാറ്റി സർവീസ് നടത്തുന്നതായി പരാതി.കെ.എസ്.ആർ.ടി.സിയെ കൂടാതെ സ്വകാര്യ ബസ്സുകളും മാസങ്ങളായി തൊണ്ടിയിൽ ടൗണിനെ ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്.

പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, സെയ്ന്റ് ജോൺസ് യു.പി.സ്‌കൂൾ, കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്, ബി.എസ്.എൻ.എൽ സബ് ഡിവിഷണൽ ഓഫീസ് എന്നിവ തൊണ്ടിയിൽ ടൗൺ കേന്ദ്രീകരിച്ചാണുള്ളത്. വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർ ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്തത് മൂലം ദുരിതത്തിലാണ്.

തെറ്റുവഴി മുതൽ തൊണ്ടിയിൽ-മണത്തണ വരെയുള്ള റൂട്ടിൽ ആയിരക്കണക്കിനാളുകൾ ബസ് സർവീസ് ആശ്രയിക്കുന്നുണ്ട്. ഭൂരിഭാഗം ബസ്സുകളും തൊണ്ടിയിൽ റൂട്ടൊഴിവാക്കി കൊട്ടംചുരം വഴിയാണ് പോകുന്നത്. തൊണ്ടിയിലേക്ക് പോകേണ്ടവർ പേരാവൂരിലിറങ്ങി ഓട്ടോ പിടിച്ച് പോകേണ്ട അവസ്ഥയിലുമാണ്.

ബസ് സർവീസുകൾ തൊണ്ടിയിൽ വഴിയാക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിരവധി തവണ നാട്ടുകാർ പരാതി നല്കിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ അധികൃതർക്ക് ഭീമഹർജി നല്കാൻ തീരുമാനിച്ചതായി തൊണ്ടിയിലെ സംഗമം ജനശ്രീ സംഘം ചെയർമാൻ ജോസഫ് നിരപ്പേൽ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!