മടപ്പുരച്ചാലിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

മടപ്പുരച്ചാൽ: സി.പി.എം ബ്രാഞ്ച് കമ്മറ്റി ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡൻറ് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. ടി.ജെ. ജോയി, അലൻ, അസീസി ഭവൻ ഡയറക്ടർ ഫാ.പോൾ കല്ലൻ, വായനശാല പ്രസിഡന്റ് എം.ജി മന്മഥൻ, കെ.യു. മാണി തുടങ്ങിയർ സംസാരിച്ചു.