എസ്.വൈ.എസ്. സാന്ത്വനം പെരുന്നാൾ കിറ്റ് വിതരണം

പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ സോൺ പെരുന്നാൾ കിറ്റ് വിതരണം അലിഫ് സെന്ററിൽ നടന്നു. പേരാവൂർ മഹല്ല് ജനറൽ സെക്രട്ടറി എ.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സാന്ത്വനം ചെയർമാൻ അഷറഫ് ചെവിടിക്കുന്ന് അധ്യക്ഷത വഹിച്ചു.
സാന്ത്വനം കൺവീനർ ഷഫീഖ് പേരാവൂർ, എസ്.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് ടി.എം. അജ്മൽ ഉസ്താദ്, സാന്ത്വനം ഭാരവാഹികളായ സലീം അമാനി, അലി നിസാമി എന്നിവർ സംബന്ധിച്ചു. അൻപതോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം നടത്തി.