മഴ: വൈദ്യുത അപകടങ്ങൾക്കെതിരെ ജാഗ്രത വേണം; വിളിക്കുക എമർജൻസി നമ്പറിൽ

Share our post

കണ്ണൂർ : ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ വൈദ്യുത അപകടങ്ങൾക്കെതിരെ കർശന ജാഗ്രത പാലിക്കണമെന്ന്‌  കെ.എസ്‌.ഇ.ബി മുന്നറിയിപ്പ്‌. മരക്കൊമ്പുകൾ പൊട്ടിവീണും വൃക്ഷങ്ങൾ കടപുഴകിവീണും വൈദ്യുതലൈനും പോസ്റ്റും പൊട്ടി നിരവധിപരാതികളാണ്  കെ.എസ്‌.ഇ.ബി.ക്ക്‌ ലഭിക്കുന്നത്‌.  ഈ സാഹചര്യത്തിൽ  വൈദ്യുതിലൈൻ പൊട്ടിവീണുണ്ടായേക്കാവുന്ന അപകടങ്ങളില്ലാതാക്കാൻ മുൻകരുതലുകൾവേണം.   
വെള്ളക്കെട്ടുള്ള സ്ഥലത്ത്  ലൈൻ പൊട്ടി  വീണാൽ വെള്ളത്തിലൂടെ വൈദ്യുതി വ്യാപിക്കാൻ സാധ്യതയുണ്ട്‌.  രാത്രികാലങ്ങളിലാണ് ഇത് സംഭവിക്കുന്നതെങ്കിൽ ആരുടെയും ശ്രദ്ധയിൽ പെടില്ല. അതിരാവിലെ പുറത്തിറങ്ങുന്നവർ  വളരെയധികം ജാഗ്രത പുലർത്തണം. വൈദ്യുതി ലൈൻ പൊട്ടി വീണത് ശ്രദ്ധയിൽപ്പെട്ടാൽ പരിസരത്തേക്ക്  പോകാൻ പാടില്ല.  വിവരം ഉടൻ സെക്ഷൻ ഓഫീസിലോ അപകടങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യാനുള്ള എമർജൻസി നമ്പർ 94960 10101 ലോ അറിയിക്കണം. കനത്ത മഴയും കാറ്റും  വൈദ്യുതി വിതരണത്തേയും ബാധിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യത്തിൽ  അപകടങ്ങൾ ഒഴിവാക്കണമെന്നും വൈദ്യുതി പുനഃസ്ഥാപിക്കുന്ന പ്രവൃത്തികളുമായി  സഹകരിക്കണമെന്നും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിപ്പിൽ വ്യക്തമാക്കി.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!