പ്ലസ് വൺ ക്ലാസുകൾ ഓഗസ്റ്റ് 17 മുതൽ; ജൂലൈ18 വരെ അപേക്ഷിക്കാം

Share our post

തിരുവനന്തപുരം ∙ എസ്.എസ്.എൽ.സി ഫലം വന്ന് മൂന്നാഴ്ചത്തെ കാത്തിരിപ്പിന് ശേഷം ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ആരംഭിച്ചു. ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ആദ്യഘട്ട പ്രവേശനം പൂർത്തിയാക്കി ഓഗസ്റ്റ് 17ന് ക്ലാസുകൾ ആരംഭിക്കും. 

പ്ലസ് വണ്ണിന് അധിക സീറ്റുകൾ ആവശ്യമുള്ളിടങ്ങളിൽ ആദ്യമേ വർധിപ്പിച്ചു എന്നതാണ് ഇത്തവണത്തെ മുഖ്യ സവിശേഷത. നീന്തൽ അറിയാവുന്നവർക്കെല്ലാം നൽകി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി. ബോണസ് പോയിന്റ് അക്കാദമിക് മികവിനെ അട്ടിമറിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള മറ്റു മാറ്റങ്ങളും വരുത്തി.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്  ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30% മാർജിനൽ സീറ്റും എയ്ഡഡ് സ്കൂളുകളിൽ 20% മാർജിനൽ സീറ്റും വർധിപ്പിച്ചു. ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10% കൂടി അനുവദിക്കും.

കൊല്ലം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലും 20% മാർജിനൽ സീറ്റ് വർധിപ്പിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ സീറ്റ് വർധിപ്പിച്ചിട്ടില്ല. കഴിഞ്ഞ അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും ഉൾപ്പെടെ 81 താൽക്കാലിക ബാച്ചുകൾ ഈ വർഷവും ഉണ്ടാകും.

അപേക്ഷകൾ

പ്ലസ് വൺ, വി.എച്ച്.എസ്.ഇ അപേക്ഷകൾ ഏകജാലക പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാം: www.admission.dge.kerala.gov.in

ടൈം ടേബിൾ

അപേക്ഷയുടെ അവസാന തീയതി – ജൂലൈ 18

ട്രയൽ അലോട്മെന്റ് – ജൂലൈ 21

ആദ്യ അലോട്മെന്റ് – ജൂലൈ 27

മുഖ്യ ഘട്ടത്തിലെ അവസാന അലോട്മെന്റ് – ഓഗസ്റ്റ് 11

ക്ലാസുകൾ ആരംഭിക്കുന്നത് – ഓഗസ്റ്റ് 17

പ്രവേശനം പൂർത്തിയാകുന്നത് – സെപ്റ്റംബർ 30


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!