മട്ടന്നൂരിലെ പുതിയ ട്രഷറിക്ക് ചുറ്റും വെള്ളക്കെട്ട്; വയോധികർക്ക് ദുരിതം

Share our post

മട്ടന്നൂർ : മട്ടന്നൂരിൽ പുതുതായി ഉദ്ഘാടനം ചെയ്ത അഡീഷണൽ ജില്ലാ ട്രഷറിക്ക് ചുറ്റും വെള്ളക്കെട്ട് ദുരിതമാകുന്നു. മഴ ശക്തമായതോടെ ട്രഷറിയുടെ മുറ്റം പൂർണമായും വെള്ളക്കെട്ടിലാണ്. വെള്ളം കെട്ടിക്കിടക്കുന്നത് ട്രഷറിയിലേക്ക് എത്തുന്ന വയോധികരെ ദുരിതത്തിലാക്കുകയാണ്.

കഴിഞ്ഞമാസം 21-നാണ് മട്ടന്നൂരിലെ ജില്ലാട്രഷറി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തത്. മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന ട്രഷറിയിൽ വയോധികരുൾപ്പെടെയുള്ള പെൻഷൻകാർക്ക് എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇരിട്ടി റോഡിൽ പുതിയ കെട്ടിടം നിർമിച്ചത്. രണ്ടരക്കോടി രൂപ ചെലവിട്ടാണ് കെട്ടിടം പണിതത്.

ഓഫീസിന്റെ മുറ്റം റോഡ് നിരപ്പിൽനിന്ന് താഴ്ചയിലായതാണ് വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കുന്നത്. മുറ്റത്ത് ഇൻറർലോക്ക് പാകിയതിനാൽ വെള്ളം ഒഴുകിപ്പോകുന്നുമില്ല. ഇനിയും മഴ ശക്തമായാൽ കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച ജനറേറ്ററും വെള്ളത്തിൽ മുങ്ങും. നിർമാണത്തിലെ അപാകമാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണമെന്ന് ട്രഷറിയിൽ എത്തിയവർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!