പേരാവൂർ താലൂക്കാസ്പത്രി ബഹുനില കെട്ടിടത്തിന്റെ നിർമാണം ഉടനാരംഭിക്കും; മന്ത്രി വീണാ ജോർജ്

പേരാവൂർ : പേരാവൂർ താലൂക്കാസ്പത്രിയുടെ രൂപരേഖയിൽ കിഫ്ബി നിർദ്ദേശ പ്രകാരം മാറ്റങ്ങൾ വരുത്തിയതായും ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉടനാരംഭിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. നിയമസഭയിൽ സണ്ണി ജോസഫ് എം.എൽ.എ.യുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. പുതുക്കിയ രൂപരേഖക്ക് കിഫ്ബി അംഗീകാര ലഭിക്കുന്ന മുറക്കും മറ്റ് സാങ്കേതികാനുമതികൾ ലഭിക്കുന്ന മുറയ്ക്കും പ്രവൃത്തി തുടങ്ങും.
പേരാവൂർ താലൂക്കാസ്പത്രിയുടെ പുതിയ കെട്ടിടനിർമ്മാണത്തിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 51.77 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി സണ്ണി ജോസഫിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കി.