സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ഫലം അടുത്തയാഴ്ച
ന്യൂഡൽഹി: സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ഫലം ജൂലായ് പകുതിയോടെ പ്രസിദ്ധീകരിക്കും. പത്താംക്ലാസ് രണ്ടാം ടേം ഫലം 13-നും പന്ത്രണ്ടാം ക്ലാസ് ഫലം 15-നും പുറത്തുവിടുമെന്നാണ് സൂചന. 31 ലക്ഷത്തോളം വിദ്യാർഥികളാണ് കാത്തിരിക്കുന്നത്. മൂല്യനിർണയം പൂർത്തിയായിട്ടില്ല.
cbseresults.nic.in, results.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. പരീക്ഷാസംഘം പോർട്ടലിൽ പത്താംക്ലാസ് സ്കോർകാർഡും ലഭിക്കും.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രളയം മൂല്യനിർണയത്തെ ബാധിച്ചിട്ടുണ്ട്. അതു പൂർത്തിയായാലേ ഫലം പ്രഖ്യാപിക്കൂ എന്നാണ് അറിയുന്നത്.
