വായന്നൂരിൽ വിദ്യാർത്ഥികൾക്ക് അനുമോദനം
വായന്നൂർ : എസ്.എസ്.എൽ.സി, പ്ലസ് ടു മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വായന്നൂർ എ.കെ.ജി നഗർ വായനശാല, സമത വനിതാ വേദി, തണൽ സ്വാശ്രയ സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം വി. ഗീത ഉദ്ഘാടനം ചെയ്തു.
കോളയാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. സുരേഷ് കുമാർ മുഖ്യാഥിതിയായി. പി. ജനാർദനൻ, പി.വി. രാജേഷ്, കെ. വിബി, എം. മാധവൻ, വി. പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി. ദേവിക കൃഷ്ണ, ആശ്രയ, അനുരാഗ്, ജിൽന പങ്കജ്, കെ.നന്ദന, സിദ്ധാർഥ്, വിധു പ്രദീപ് എന്നിവരെയാണ് അനുമോദിച്ചത്.
