അഗ്നിപഥ്: വ്യോമസേനയിലേക്ക് ഇന്നുകൂടി അപേക്ഷിക്കാം

Share our post

ന്യൂഡൽഹി: ജൂൺ 24-ന് ആരംഭിച്ച വ്യോമസേനയുടെ അഗ്നിപഥ് രജിസ്‌ട്രേഷൻ ചൊവ്വാഴ്ച അവസാനിക്കും. വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. agnipathvayu.cdac.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. പതിനേഴരമുതൽ 23 വയസ്സുവരെയുള്ള പുരുഷന്മാർക്കാണ് അവസരം.

രജിസ്‌ട്രേഷൻ ആരംഭിച്ച് മൂന്നുദിവസംകൊണ്ട് നാവികസേനയിൽ രജിസ്റ്റർ ചെയ്തത് പതിനായിരം വനിതകൾ. ജൂലായ് ഒന്നിനാണ് അഗ്നിപഥ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. സെയ്‌ലർ തസ്തികയിൽ വനിതകൾക്ക് ചേരാൻ ആദ്യമായാണ് നാവികസേന അവസരമൊരുക്കുന്നത്.

രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ജൂലായ് 15 മുതൽ 30 വരെ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുക്കുന്ന 3000 നാവിക അഗ്നിവീരരിൽ എത്ര വനിതകളുണ്ടാകുമെന്നത് നാവികസേന വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നവംബർ 21-ന് ഒഡിഷയിലെ ചിൽക നാവികസേനാ താവളത്തിൽ പരിശീലനം ആരംഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!