തൊടീക്കളം ശിവക്ഷേത്രത്തിലെ മ്യുറൽ മ്യൂസിയം കെ.കെ. ശൈലജ സന്ദർശിച്ചു

കണ്ണവം : തൊടീക്കളം ശിവക്ഷേത്രത്തിലെ ഉദ്ഘാടനത്തിന് സജ്ജമായ മ്യുറൽ മ്യൂസിയവും അനുബന്ധ പ്രവർത്തനങ്ങളും കെ.കെ. ശൈലജ എം.എൽ.എ സന്ദർശിച്ചു. തലശ്ശേരി ടൂറിസം ഹെറിട്ടേജ് പദ്ധതിയുടെ ഭാഗമായാണ് മ്യൂസിയം നിർമ്മിച്ചത്. ഹെറിട്ടേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 2കോടി 47ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. ആർട്ട് ഗാലറി, ദേവസ്വം ഓഫീസ്, ഊട്ടുപുര, ടോയ്‌ലറ്റ് ബ്ലോക്ക്,വഴിപാട് കൗണ്ടർ എന്നിവയുള്ള 2 നില കെട്ടിടമാണ് ക്ഷേത്രത്തിൽ നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവർത്തിയും ഉടൻ തന്നെ ആരംഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി. ബാലൻ, ടുറിസം വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ കെ.എസ്. ഷൈൻ, സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ടുറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.സി. ശ്രീനിവാസൻ, മലഞ്ചാർ ദേവസ്വം തലശേരി ഏരിയ കമ്മറ്റി അംഗം പി.കെ. രാഗേഷ്, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ സി. ജയേഷ്, ലിനീഷ് തോമസ് എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.