സി-ഡിറ്റ് അംഗീകൃത പഠന കേന്ദ്രത്തിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : ജില്ലയിലെ സി-ഡിറ്റ് അംഗീകൃത പഠന കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് എഞ്ചിനീയറിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അപേക്ഷകൾ ജൂലൈ 15ന് മുമ്പ് കണ്ണൂർ മേലെചൊവ്വ ശിവക്ഷേത്രത്തിന് എതിർവശത്തുള്ള പഠന കേന്ദ്രത്തിൽ ലഭിക്കണം. മറ്റു കോഴ്സുകളായ എം.എസ് ഓഫീസ്, ഡി.ടി.പി, ഡി.സി.എ, ഡാറ്റാ എൻട്രി, അക്കൗണ്ടിങ്ങ്, കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിങ്ങ് കോഴ്സുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. ഫോൺ: 9947763222.