തെങ്ങു വീണ് ബൈക്ക് യാത്രികനായ 20-കാരൻ മരിച്ചു
കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളേജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. സർക്കാർ നഴ്സിംഗ് കോളേജ് ജീവനക്കാരി ലിസിയുടെ മകൻ അശ്വിൻ തോമസ് (20) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആസ്പത്രിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മെഡിക്കൽ കോളേജ് ക്യാംപസ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന അശ്വിൻ സ്വിഗിയിലെ ഭക്ഷണ വിതരണ ജീവനക്കാരനായിരുന്നു.