ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെല്ലിൽ അക്രഡിറ്റഡ് എഞ്ചിനീയർ നിയമനം
കണ്ണൂർ: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെല്ലിൽ അക്രഡിറ്റഡ് എഞ്ചിനീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡാറ്റ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.
യോഗ്യത: സിവിൽ/അഗ്രിക്കൾച്ചറൽ എഞ്ചിനിയറിങ്ങ് ബിരുദം, അല്ലെങ്കിൽ മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വർഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശസ്വയംഭരണ/സർക്കാർ/അർധസർക്കാർ/പൊതുമേഖല/സർക്കാർ മിഷൻ/സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ രണ്ട് വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും കുറഞ്ഞത് പത്ത് വർഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല/സർക്കാർ മിഷൻ/സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും. ഫോൺ: 0460 2203295.