വായനാ മാസാചരണം ക്വിസ് മത്സരം ജൂലൈ 9ന്

കണ്ണൂർ : വായന മാസാചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ ഫൗണ്ടേഷൻ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് മത്സരം ജൂലൈ ഒമ്പത് ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ജി.വി.എച്ച്.എസ്.എസിൽ നടക്കും. ഹൈസ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് വീതം വിദ്യാർഥികൾക്ക് പങ്കെടുക്കാം. സ്‌കൂൾ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റുമായി രാവിലെ 9.30ന് മുമ്പായി എത്തുക. വിജയികൾക്ക് സമ്മാനത്തിനൊപ്പം തിരുവനന്തപുരത്ത് ജൂലൈ 16ന് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരവും ലഭിക്കും. വിദ്യാർഥിക്കും ഒരു രക്ഷിതാവിനുമുള്ള യാത്രാ ചിലവ് സംഘാടക സമിതി നൽകും. ഫോൺ: 9447482816, 9446457170