പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ‘ജലാഞ്ജലി’; ഫോട്ടോഗ്രാഫി മത്സരം
        പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ ജല സുരക്ഷപദ്ധതിയായ ജലാഞ്ജലിയുടെ പ്രചരണാർത്ഥം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മണ്ണ്, ജലം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം.
ഒരു മത്സരാർത്ഥിക്ക് മൂന്ന് ഫോട്ടോകൾ അയക്കാം. ഫോട്ടോ എടുത്തയിടത്തെ സ്ഥലപേരും അയക്കണം. ഓരോ പഞ്ചായത്ത് പരിധിയിലെ മത്സരാർഥികളും അതതു പഞ്ചായത്തിലെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് നമ്പറിലേക്കാണ് ഫോട്ടോകൾ അയക്കേണ്ടത്.
പേരാവൂർ: 9495014804, കണിച്ചാർ: 7025516516591, കേളകം: 9946443635, കൊട്ടിയൂർ: 8075454198, മുഴക്കുന്ന്: 9656943439, കോളയാട്: 8289946663, മാലൂർ: 9847496597 ഫോട്ടോകൾ അയക്കേണ്ട അവസാന തിയ്യതി ജൂലൈ 15. ഹരിതകേരള മിഷന്റെയും സി.ഡബ്ലിയു.ആർ.ഡി.എമ്മിന്റെയും സഹായത്തോടെ നീരുറവ് പദ്ധതിയോട് യോജിപ്പിച്ച് ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ജലാഞ്ജലി നടപ്പാക്കുന്നത്.
