എ.കെ.ജി സെന്ററിന് നേരെ അക്രമം; പേരാവൂരിൽ സി.പി.എം പ്രതിഷേധ പ്രകടനം

പേരാവൂർ: തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമത്തിനെതിരെ പേരാവൂരിൽ സി.പി.എം ഏരിയാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡോ.വി. ശിവദാസൻ എം.പി, എം.വി. ജയരാജൻ, വി.ജി. പദ്മനാഭൻ, അഡ്വ. എം. രാജൻ, അഡ്വ. കെ.ജെ. ജോസഫ്, കെ.എ. രജീഷ്, ടി. വിജയൻ, ജിജി ജോയി, കെ. സുധാകരൻ തുടങ്ങിയവർ നേതൃത്വം നല്കി.