യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ മണത്തണ യൂണിറ്റ് രൂപവത്കരിച്ചു
പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ മണത്തണ യൂണിറ്റ് രൂപവത്കരിച്ചു. യോഗം ജില്ലാ ചെയർമാൻ ടി.എഫ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്.ചെയർമാൻ കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. എം.ജി. മന്മഥൻ, എം. സുകേഷ്, സന്തോഷ് പാമ്പാറ, ബേബി പാറക്കൽ, മനോജ് കുമാർ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എം.ജി. മന്മഥൻ (പ്രസി.), എം. സുകേഷ്, സന്തോഷ് പാമ്പാറ (വൈസ്.പ്രസിഡൻറ്), പി.പി. മനോജ് കുമാർ (ജനറൽ സെക്രട്ടറി), എം. രാജേഷ്, സി. എൻ. ഹരിദാസൻ (ജോ.സെക്രട്ടറി) എ.കെ. ഗോപാലകൃഷ്ണൻ (ഖജാ.).
