പെരുവയില്‍ കാട്ടാനയാക്രമണത്തില്‍ കൃഷി നശിച്ചു

Share our post

കോളയാട്: പെരുവയില്‍ കാട്ടാനയാക്രമണത്തില്‍ കൃഷി നശിച്ചു. പെരുവ പറക്കാട് കോളനിയിലെ പി.കെ രാജു, പി.എ ബാലന്‍ എന്നിവരുടെ തെങ്ങ്, വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളാണ് നശിച്ചത്. കഴിഞ്ഞ 2 ദിവസമായി ഇവിടെ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. തുടര്‍ച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണത്തില്‍ വനം വകുപ്പ് ശക്തമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഡി.എഫ്.ഒ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്നും പ്രദേശവാസികള്‍ അറിയിച്ചു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!