ആദ്യരാത്രിയിൽ ഭാര്യയുടെ ആഭരണവുമായി മുങ്ങിയ വരൻ പിടിയിൽ

Share our post

മാനന്തവാടി : ആദ്യരാത്രി ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ വരൻ 19 വർഷത്തിനുശേഷം പിടിയിലായി. വയനാട് മാനന്തവാടി പള്ളിപ്പറമ്പൻ മുഹമ്മദ് ജലാൽ (45) ആണ് എടക്കര പോലീസിന്റെ പിടിയിലായത്.

ചില സുഹൃത്തുക്കളുടെ സഹായത്തോടെ മുഹമ്മദ് ജലാൽ ആൾമാറാട്ടം നടത്തി പായിമ്പാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യരാത്രിതന്നെ ആഭരണങ്ങളും പണവുമായി മുങ്ങിയശേഷം ഒളിവിലായിരുന്നു. സി.ഐ. മഞ്ജിത് ലാൽ, സീനിയർ സി.പി.ഒ. സി.എ. മുജീബ്, സി.പി.ഒ. സാബിർ അലി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!