രാഹുൽ ഗാന്ധിക്ക് പേരാവൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ അഭിവാദ്യം

പേരാവൂർ : പേരാവൂർ വഴി കടന്നു പോയ വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ പേരാവൂർ ടൗൺ വഴി കടന്നു പോകുമ്പോഴാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും റോഡരികിൽ നിന്ന് അഭിവാദ്യമർപ്പിച്ചത്.
മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ, അരിപ്പയിൽ മജീദ്, കുറ്റിച്ചി വിജയൻ, സി.പി. ജലാൽ, സന്തോഷ് പെരേപ്പാടൻ, സന്തോഷ് ജോസഫ്, ഷഫീർ ചെക്യാട്ട്, വി.എം. രഞ്ജുഷ, നൂറുദ്ദീൻ മുള്ളേരിക്കൽ തുടങ്ങിയവർ നേതൃത്വം നല്കി.