Breaking News
കൊച്ചിൻ ഷിപ്യാർഡിൽ വർക്ക്മെൻ: 106 ഒഴിവുകൾ, അപേക്ഷ ജൂലൈ 8 വരെ
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് വർക്ക്മെൻ വിഭാഗത്തിൽപെടുന്ന വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.
സെമി സ്കിൽഡ് റിഗ്ഗർ: ഒഴിവുകൾ 53 (ജനറൽ 22, ഒ.ബി.സി 14, എസ്.സി 7, എസ്.ടി 1, ഇ.ഡബ്ല്യു.എസ് 9). യോഗ്യത: നാലാം ക്ലാസ്. റിഗ്ഗിങ്ങിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
സ്കഫോൾഡർ: ഒഴിവുകൾ 5 (ജനറൽ 2, ഒ.ബി.സി 1, എസ്.സി 1, ഇ.ഡബ്ല്യു.എസ് 1). യോഗ്യത: എസ്.എസ്.എൽ.സിയും ഐ.ടി.ഐ (NTC)യും (ഷീറ്റ് മെറ്റൽ വർക്കർ/ഫിറ്റർ പൈപ്പ് (പ്ലംബർ), ജനറൽ സ്ട്രക്ചറൽ/സ്കഫോൾഡിങ്/റിഗ്ഗിങ് ജോലികളിൽ ഒന്നോ രണ്ടോ വർഷത്തെ പരിചയം/ട്രെയിനിങ് നേടിയിരിക്കണം. അല്ലെങ്കിൽ എസ്.എസ്.എൽ.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.
സേഫ്റ്റി അസിസ്റ്റന്റ്: ഒഴിവുകൾ 18 (ജനറൽ 8, ഒ.ബി.സി 4, എസ്.സി 2, എസ്.ടി 1, ഇ.ഡബ്ല്യു.എസ് 3). യോഗ്യത: എസ്.എസ്.എൽ.സിയും സേഫ്റ്റി/ഫയറിൽ ഒരു വർഷത്തെ അംഗീകൃത ഡിപ്ലോമയും. ഒരു വർഷത്തെ പരിശീലനം അല്ലെങ്കിൽ പ്രവൃത്തി പരിചയം.
ഫയർമാൻ: ഒഴിവുകൾ 29 (ജനറൽ 12, ഒ.ബി.സി 2, എസ്.സി 6, ഇ.ഡബ്ല്യു.എസ് 9), യോഗ്യത: എസ്.എസ്.എൽ.സിയും 4-6 മാസത്തെ ഫയർഫൈറ്റിങ് അംഗീകൃത പരിശീലനവും അല്ലെങ്കിൽ ഓൺബോർഡ് ഷിപ്പിൽ ഫയർഫൈറ്റിങ് ഉൾപ്പെടെ ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കൽ ഡിഫൻസ് ആൻഡ് ഡാമേജ് കൺട്രോളിൽ (NBCD) അംഗീകൃത സർട്ടിഫിക്കറ്റ്. മലയാളംഷ അറിഞ്ഞിരിക്കണം. ഫയർ ഫൈറ്റിങ്ങിൽ ഒരുവർഷത്തിൽ കുറയാത്ത എക്സ്പീരിയൻസ്.
കുക്ക് (ഗെസ്റ്റ് ഹൗസിലേക്ക്): ഒഴിവ് 1 (ഒ.ബി.സി). യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിലോ ഗെസ്റ്റ് ഹൗസ്/ഫാക്ടറി കാന്റീൻ/ത്രീസ്റ്റാർ ഹോട്ടലുകൾ/ഫുഡ് കേറ്ററിങ് സർവിസ് ഏജൻസികളിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം.
പ്രതിമാസ ശമ്പളം ആദ്യ വർഷം 22100 രൂപ, രണ്ടാം വർഷം 22800 രൂപ, മൂന്നാം വർഷം 23400 രൂപ. അധിക മണിക്കൂർ ജോലികൾക്ക് 4600-4900 രൂപ വരെ ലഭിക്കും. എഴുത്തുപരീക്ഷ/പ്രാക്ടിക്കൽ/ഫിസിക്കൽ ടെസ്റ്റുകൾ നടത്തി തിരഞ്ഞെടുക്കും. അപേക്ഷഫീസ് 200 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് ഫീസില്ല.വിജ്ഞാപനം www.cochinshipyard.in/career ൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി ജൂലൈ 8 വരെ സമർപ്പിക്കാം.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു