അഗ്നിപഥ്: കേരളത്തിൽ കരസേനാറാലി ഒക്ടോബറിൽ

ന്യൂഡൽഹി: അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ റാലി ഒക്ടോബർ ഒന്നുമുതൽ 20 വരെ കോഴിക്കോട്ട് നടക്കും. കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ, കണ്ണൂർ ജില്ലകൾക്കു പുറമേ ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുള്ളവർക്കും പങ്കെടുക്കാം.