ചെക്യേരിയിൽ പ്രതിഭാസംഗമം
ചെക്യേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കോളയാട് മണ്ഡലം കോൺഗ്രസ് അനുമോദിച്ചു. സംഗമത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു. എം.ജെ പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സജീവൻ അധ്യക്ഷത വഹിച്ചു. സാജൻ ചെറിയാൻ, എ.പി.സുനീഷ്, രാജൻ കണ്ണങ്കേരി, സി. ശദീദ്, ബേബി, മാർട്ടിൻ, ബിന്ദു എന്നിവർ സംസാരിച്ചു.