ഒ.എൻ.ജി.സി ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും

Share our post

കണ്ണൂർ : മുംബൈയിൽ ഒ.എൻ.ജി.സി ഹെലികോപ്റ്റർ കടലിൽ വീണ്‌ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ചാലാട് പടന്നപ്പാലത്തെ ‘കൃപ’യിൽ കെ.സഞ്ജു ഫ്രാൻസിസ് (38) ആണ് ബുധനാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. സർഫ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് എന്ന കാറ്ററിങ് കമ്പനിയിലെ ജീവനക്കരനാണ്‌.

ഒ.എൻ.ജി.സി.യുടെ സാ​ഗർ കിരൺ എന്ന റിഗ്ഗിലേക്ക് ഭക്ഷണമെത്തിക്കാൻ പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ഹെലികോപ്റ്റർ കടലിൽ വീണത്. ഒ.എൻ.ജി.സി.യുടെ ആറ് ജീവനക്കാരും പൈലറ്റുമാരുൾപ്പടെ ഒമ്പതുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. നാലുപേർ മരിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തി.

പരേതനായ കെ സണ്ണി ഫ്രാൻസിസിന്റെയും മേരി അംബികയുടെയും മകനാണ് സഞ്ജു. സഹോദരൻ: ഡിക്സൺ ഫ്രാൻസിസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!