പ്രീമെട്രിക് ഹോസ്റ്റലുകളിൽ മേട്രൻ കം റസിഡൻറ് ട്യൂട്ടർ നിയമനം

കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ അഴീക്കോട്, തളിപ്പറമ്പ്, തലശ്ശേരി (പെൺ), പഴയങ്ങാടി, മയ്യിൽ, ശ്രീകണ്ഠാപുരം, കതിരൂർ (ആൺ) എന്നീ ഏഴ് പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് മേട്രൻ കം റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. യോഗ്യത ബിരുദവും ബി-എഡും. പ്രതിമാസ ഓണറേറിയം 12,000 രൂപ. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂലൈ 13 ന് രാവിലെ 11 മണിക്ക് കണ്ണൂർ കളക്ടറേറ്റ് അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവുക. ഫോൺ: 04972 700596.