പേരാവൂരിൽ നിന്ന് പുതുശേരി വഴി ഇരിട്ടിയിലേക്ക് ബസ് സർവീസ് വേണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി
പേരാവൂർ : ഇരിട്ടിയിൽ നിന്ന് ഹാജി റോഡ് -അയ്യപ്പൻകാവ്-പാലപ്പുഴ -പുതുശ്ശേരി വഴി പേരാവൂരിലേക്ക് ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് അധികൃതർക്ക് നിവേദനം നൽകി. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ മനോജിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരനാണ് നിവേദനം നൽകിയത്. വി.എം. ജയനാരായണ, ജെയ്സൺ ജീരകശ്ശേരി എന്നിവർ സംബന്ധിച്ചു.