കോളയാടിൽ കുടുംബശ്രീ ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വിപണനമേള
കോളയാട് : പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വിപണനമേള വൈസ്. പ്രസിഡന്റ് കെ.ഇ. സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ശകുന്തള രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി. ജയരാജൻ സംസാരിച്ചു.