കെട്ടിട നിർമ്മാണ സെസ് അദാലത്ത്: ആഗസ്റ്റ് 31 വരെ നീട്ടി

Share our post

കണ്ണൂർ : കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് കെട്ടിട നിർമ്മാണ ചെലവിന്റെ ഒരു ശതമാനം സെസായി അടക്കാനുള്ള അദാലത്തിന്റെ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി. വാണിജ്യ കെട്ടിട ഉടമകളും 100 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഗാർഹിക കെട്ടിട ഉടമകളുമാണ് സെസ് അടക്കേണ്ടത്. 1996ലെ കെട്ടിട നിർമ്മാണ നിയമമനുസരിച്ച് 1995 നവംബർ മൂന്നിന് ശേഷം നിർമ്മിച്ച കെട്ടിടങ്ങൾക്കാണ് സെസ് ബാധകം. തുകയടക്കാതെ റവന്യൂ റിക്കവറി നടപടി നേരിടുന്ന ഗാർഹിക കെട്ടിടങ്ങളുടെ പലിശ പൂർണമായും, വാണിജ്യ കെട്ടിടങ്ങളുടെ പലിശ 50 ശതമാനവും അടച്ച് അദാലത്തിൽ തീർപ്പാക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. കാലപ്പഴക്കം തെളിയിക്കുന്ന രേഖകൾ (ഒക്യൂപൻസി സർട്ടിഫിക്കറ്റ്), വൺടൈം റവന്യൂ ടാക്സ് രശീതി എന്നിവ സഹിതം ജില്ലാ ലേബർ ഓഫീസിലാണ് തുക അടക്കേണ്ടത്. ഫോൺ: 04972700353.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!