നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു
ഏച്ചൂർ: നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു. ഏച്ചൂർ പന്നിയോട്ട് കരിയിൽ കുളത്തിൽ ഇന്ന് രാവിലെയാണ് അപകടം. പന്നിയോട്ട് സ്വദേശി ചേലോറയിലെ പി.പി. ഷാജി (50), മകൻ ജ്യോതിർ ആദിത്യ (15) എന്നിവരാണ് മരിച്ചത്. ഏച്ചൂർ സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറിയാണ് ഷാജി.
മൃതദേഹങ്ങൾ കണ്ണൂർ ഗവ. ആസ്പത്രി മോർച്ചറിയിൽ. അമ്മ : ഷംന (അസിസ്റ്റന്റ് സെക്രട്ടറി കീഴല്ലൂർ ഗ്രാമ പഞ്ചായത്ത്) സഹോദരൻ : ജഗത്ത്.