Breaking News
തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭരണം വഖഫ് ബോർഡ് ഏറ്റെടുത്തേക്കും
തളിപ്പറമ്പ്: ആയിരം കോടിയിലധികം ആസ്തിയുള്ള തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭരണം സർക്കാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ നീക്കം. നിലവിലെ ട്രസ്റ്റ് കമ്മിറ്റിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം കൊണ്ട് വന്നേയ്ക്കും. ഇതിന്റെ മുന്നോടിയായി വിശദീകരണം ആവശ്യപ്പെട്ട് ട്രസ്റ്റ് കമ്മിറ്റിക്ക് വഖഫ് ബോർഡ് രേഖാ മൂലം നോട്ടീസ് നൽകി. 29-ന് എറണാകുളത്ത് നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നത്. നിരവധി കാര്യങ്ങളിൽ വിശദീകരണം ചോദിച്ചുകൊണ്ടാണ് വഖഫ് ബോർഡ് നോട്ടീസ് നൽകിയിരിക്കുന്നത്.
മാർക്കറ്റിൽ സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ്, സീതി സാഹിബ് ഹൈസ്കൂൾ പ്രശ്നം, കടമുറികളുടെ വാടക പിരിക്കൽ, സംഭാവന വാങ്ങിയതുമായുള്ള വിഷയങ്ങൾ ഇങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾക്ക് മറുപടി നൽകണമെന്ന് നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. ഇതുകൂടാതെ ജുമാഅത്ത് പള്ളി ട്രസ്റ്റിന്റെ കഴിഞ്ഞ പത്ത് വർഷത്തെ വരവ് ചിലവ് കണക്ക് ഓഡിറ്റ് ചെയ്യാനും വഖഫ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇതിനായി ഓഡിറ്ററെ ചുമതലപെടുത്തിയേക്കും.
നേതൃത്വം നൽകിവരുന്നത് ലീഗ് നേതാക്കൾ
കാലാകാലങ്ങളിലായി മുസ്ലിം ലീഗ് നേതാക്കളാണ് ട്രസ്റ്റ് ഭരണം കൈയാളുന്നത്. കാൽ നൂറ്റാണ്ട് മുമ്പ് എൻ.സുബൈർ നേതൃത്വം നൽകിയ വഖഫ് സംരക്ഷണസമിതിയാണ് ട്രസ്റ്റ് കമ്മിറ്റിക്കെതിരെ നീക്കം ആരംഭിച്ചത്. അടുത്ത കാലത്ത് സി.പി.എം നേതാക്കളുടെ നേതൃ ത്വത്തിലുള്ള വഖഫ് സംരക്ഷണസമിതി, ട്രസ്റ്റിനെതിരെ ആരോപണങ്ങളുമായി മുന്നോട്ടുവന്നിരുന്നു. പിന്നാലെ ഒട്ടേറെ പരാതികൾ സർക്കാരിനും വിവിധ വകുപ്പുകൾക്കും നൽകിയിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ നിരവധി അന്വേഷണങ്ങൾ നടന്നുവരുന്നുണ്ട്. ഇതിന്റെ ആദ്യപടിയെന്ന നിലയിലാണ് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്താനുള്ള നീക്കം.
ആസ്തി ആയിരം കോടിക്ക് മുകളിൽ
ആയിരം കോടിയിലധികം ആസ്തിയുള്ള കേരളത്തിലെ തന്നെ ഏറെ സമ്പന്നമായ കമ്മിറ്റിയാണ് തളി പറമ്പ് ജുമാഅത്ത് ട്രസ്റ്റ് കമ്മിറ്റി. തളിപ്പറമ്പ് മത്സ്യ-ഇറച്ചി പച്ചക്കറി മാർക്കറ്റ്, സീതിസാഹിബ് ഹയർസെക്കൻഡറി സ്കൂൾ, റോയൽ സ്കൂൾ, നഗരഹൃദയത്തിലും ചുറ്റുപാടുമായി നൂറുകണക്കിന് കടമുറികൾ, തളിപ്പറമ്പ്, പട്ടുവം, പരിയാരം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നൂറുകണക്കിന് ഏക്കർ ഭൂമി എന്നിവ ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്ക് കീഴിലാണ്.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്