ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം

കണ്ണൂർ : ഫിഷറീസ് വകുപ്പ് ഈ വർഷം മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യ, മാനവശേഷി വികസന സമഗ്ര പദ്ധതിയിൽ ഉൾപ്പെടുത്തി രക്ഷിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്ലസ്ടു മുതൽ ടെക്നിക്കൽ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസം നടത്തുന്നതിനായി ധനസഹായം അനുവദിക്കുന്നു. മത്സ്യബന്ധനത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മുൻഗണന. പൂരിപ്പിച്ച അപേക്ഷ വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖാന്തിരം മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ആഗസ്റ്റ് 11നകം ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, പി.ഒ. കണ്ണൂർ ജില്ലാ ആശുപത്രി, കണ്ണൂർ 17 എന്ന വിലാസത്തിലോ ddfisherieskannur@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കുക. ഫോൺ: 0497 2731081.