കണ്ണൂരിൽ ഖാദി മേള ജൂലൈ ഒന്നിന് തുടങ്ങും

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബക്രീദ് ഖാദി മേളക്ക് ജൂലൈ ഒന്നിന് തുടക്കമാകും. കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ രാവിലെ 10.30ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ജൂലൈ ഒന്ന് മുതൽ എട്ട് വരെയാണ് മേള. ഖാദിക്ക് 30 ശതമാനം വരെ ഗവ. റിബേറ്റ് ലഭിക്കും.