പുതുക്കിയ വൈദ്യുതിനിരക്ക് ഇന്ന് പ്രഖ്യാപിക്കും ; ജൂലൈമുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം : സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതിനിരക്ക് ജൂലൈമുതൽ പ്രാബല്യത്തിൽവരും. ശനി പകൽ 2.30ന് വൈദ്യുത റെഗുലേറ്ററി കമീഷൻ ചെയർമാനാണ് നിരക്കുകൾ പ്രഖ്യാപിക്കുക. പുതിയ നിരക്ക് നിരക്കുവർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷന് നിർദേശം നൽകിയിരുന്നു.
പൊതുജനങ്ങളിൽനിന്നടക്കം അഭിപ്രായങ്ങൾ തേടിയാണ് കമീഷൻ അന്തിമനിരക്കുകൾ നിശ്ചയിച്ചത്. കെ.എസ്.ഇ.ബി ആവശ്യപ്പെട്ട അത്രയും വർധന കമീഷൻ അനുവദിച്ചിട്ടില്ലെന്നാണ് വിവരം. പ്രതിമാസം വൈദ്യുതിബിൽ ലഭിക്കുന്നവർക്ക് പുതുക്കിയ നിരക്കുപ്രകാരമുള്ള ബിൽത്തുക ആഗസ്തിലെ ബില്ലിലാകും പ്രതിഫലിക്കുക. ദ്വൈമാസം ബിൽ ലഭിക്കുന്നവർക്ക് സെപ്‌തംബറിലുമായിരിക്കും.