Breaking News
അരുത് തെറ്റായ ഓവർടേക്കിങ്; നടപടിയെടുക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്
കോട്ടയം : ഇല്ലാത്ത സ്ഥലത്ത് കൂടി ഓവർടേക്കിങ് നടത്തുന്ന വിദ്യ കാണണോ? നമ്മുടെ നഗരങ്ങളിലെത്തിയാൽ മതി. ഇടതുവശത്തു കൂടിയായാലും വാഹനങ്ങൾക്കിടയിലൂടെയായാലും ഓവർടേക് ചെയ്യാൻ മത്സരിക്കുകയാണ് പലരും.
ഏറ്റവും മാരകമായ അപകടങ്ങൾക്ക് വഴിവയ്‌ക്കുന്ന ഒന്നാണ് അശ്രദ്ധമായ ഓവർടേക്കിങ്. അതിൽ ഇടതുവശത്ത് കൂടിയുള്ള ഓവർടേക്കിങ്ങാണ് ഏറ്റവും അപകടം പിടിച്ചത്. അപകടമുണ്ടായാൽ നിർത്താതെ വാഹനം ഓടിച്ചുപോകുന്ന കേസുകളും വർധിക്കുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളെ നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ കണ്ടുപിടിച്ച് നടപടി സ്വീകരിക്കും.
നിയമങ്ങൾ പാലിച്ച് മാത്രം ഓവർടേക്കിങ് നടത്തുക എന്നത് ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. അതേസമയം, വാഹനം ഓടിക്കുന്നവർ ഇടതുവശത്തേക്ക് പരമാവധി ചേർന്ന് പോവുകയും മറ്റു വാഹനങ്ങൾക്ക് വലതുവശത്തുകൂടി ഓവർടേക് ചെയ്യാൻ സൗകര്യമൊരുക്കിക്കൊടുക്കുകയും വേണം.
ഇടത് വശത്തുകൂടിയുള്ള ഓവർടേക്കിങ് പൊലീസ് അനുവദിക്കില്ല. കർശന നടപടിയെടുക്കും. അശ്രദ്ധമായ ഓവർടേക്കിങ്ങും അനുവദിക്കാനാവില്ല. ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പലരും ലംഘിക്കുന്ന മറ്റൊരു നിയമമാണ് വൺവേ. ‘നോ എൻട്രി’ എന്നെഴുതി വച്ചിരിക്കുന്ന ബോർഡിനെ കൊഞ്ഞനം കുത്തിക്കൊണ്ട് തന്നെ മിക്കവരും നിയമം തെറ്റിച്ച് പായും. അറിഞ്ഞുകൊണ്ട് അപകടത്തിലേക്ക് ഓടിച്ചുകയറലാണിത്. അപകടം സംഭവിച്ചുപോയാൽ നഷ്ടപരിഹാരം പോലും കിട്ടില്ല.
റോഡിലിറങ്ങുമ്പോൾ ശ്രദ്ധിക്കാൻ
∙ ഓവർടേക്കിങ് സംബന്ധിച്ച നിയമങ്ങൾ പാലിക്കുക.
∙ നടക്കുന്നത് ഫുട്‌പാത്തിലൂടെയാക്കുക. ഫുട്‌പാത്തില്ലെങ്കിൽ റോഡിന്റെ വലതുവശം ചേർന്ന് നടക്കുക.
∙ റോഡിനു കുറുകെ കടക്കാൻ സീബ്രാ വരകൾ ഉപയോഗിക്കുക. സീബ്രാ ക്രോസിങ് ഇല്ലാത്തിടത്ത് റോഡിന് നേരെ കുറുകെ തന്നെ കടക്കുക. കോണോടുകോണായും വളഞ്ഞുപുളഞ്ഞുമുള്ള കുറുകെ കടക്കൽ അപകടം വരുത്തും.
∙ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ അരികിലൂടെ ഓടിച്ചുപോകുമ്പോൾ ശ്രദ്ധിക്കുക. നിർത്തിയ വാഹനത്തിന്റെ വാതിൽ പെട്ടെന്ന് തുറന്നേക്കാം.
∙ സിഗ്നലുകൾ എപ്പോഴും നൽകുക. സിഗ്നൽ മറ്റുള്ളവർക്കുവേണ്ടി മാത്രമല്ല; സ്വന്തം സുരക്ഷയ്‌ക്കുകൂടി വേണ്ടിയാണ്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു