കോവിഡ് ബൂസ്റ്റർ ഡോസുകൾ സൗജന്യമായി നല്കണം; ഡി.എ.ഡബ്ല്യു.എഫ്
പേരാവൂർ: ഡി.എ.ഡബ്ല്യു.എഫ് പേരാവൂർ ഏരിയ സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ടി.കെ. ഷമേജ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്ക് നൽകുന്ന പെൻഷൻ മൂവായിരം രൂപയായി വർദ്ധിപ്പിക്കാനും കോവിഡ് ബൂസ്റ്റർ ഡോസുകൾ സൗജന്യമായി നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഡി.എ.ഡബ്ല്യു.എഫ് ജില്ലാ കമ്മറ്റിയംഗം ടി. ഉല്ലാസൻ, സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി എം. രാജൻ, കെ.എ. രജീഷ്, കെ. വത്സൻ, എ.എസ്. മനോജ്, കെ. ദേവദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. നൗഷാദ് (പ്രസി.), കെ. ദേവദാസ് (സെക്ര.) ടി.കെ. ഷമേജ് (ഖജാ.).