എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാം

Share our post

തിരുവനന്തപുരം : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായിൽ നടത്തുന്ന യോഗസർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്. ആറു മാസത്തെ പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. അപേക്ഷാഫാറം https://srccc.in/download എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ നം: 04712325101, +918281114464. വിശദാംശങ്ങൾക്ക് wwws.rccc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!