എം.ബി.എ 2022-24  ബാച്ചിലേക്ക് ഓൺലൈൻ ഇന്റർവ്യൂ

Share our post

കണ്ണൂർ : സഹകരണ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എം.ബി.എ ബാച്ചിലേക്ക് ജൂൺ 28 രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടക്കും. ഡിഗ്രിക്ക് 50 ശതമാനം മാർക്കും സി-മാറ്റ്, കെ-മാറ്റ്/ക്യാറ്റ് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസാനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. അപേക്ഷകർ https://meet.google.com/uei-nnmc-hdz എന്ന ലിങ്കിൽ കയറി ഇന്റർവ്യൂവിന് പങ്കെടുക്കുക. ഫോൺ: 8547618290, 9447002106.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!