കണ്ണൂർ സർവകലാശാല ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ: സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (ഗവ./എയ്ഡഡ്/സെൽഫ് ഫിനാൻസിങ്) യു. ജി. കോഴ്സുകളിലേക്ക് 2022-23 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എല്ലാ വിദ്യാർഥികളും (ജനറൽ) റിസർവേഷൻ/കമ്യൂണിറ്റി/മാനേജ്മെന്റ്/ സ്പോർട്സ് ക്വാട്ട ഉൾപ്പെടെയുള്ള) ഏകജാലക സംവിധാനം വഴി അപേക്ഷ നൽകണം.

ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 22 മുതൽ ആരംഭിച്ചു. ജൂലായ് 15-ന് അവസാനിക്കും.
രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ www.admission.kannuruniversity.ac.in  സൈറ്റിലുണ്ട്.

കമ്യൂണിറ്റി, മാനേജ്മെൻറ്, സ്പോർട്സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ പ്രത്യേകം അപേക്ഷ നൽകണം.

വെയ്റ്റേജ്/സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർഥികൾ പ്രസ്തുത വിവരങ്ങൾ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

വിദ്യാർഥികൾക്ക് 20 ഓപ്ഷൻവരെ സെലക്ട് ചെയ്യാം. കോളേജുകളെ സംബന്ധിക്കുന്ന വിവരങ്ങൾ (ദൂരം, ഹോസ്റ്റൽ സൗകര്യം മുതലായവ) അതത് കോളേജുകളുടെ വെബ്സൈറ്റിൽ കിട്ടും. ഓപ്ഷൻ കൊടുത്ത കോളേജുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടണം. അല്ലാത്തപക്ഷം തുടർന്നുവരുന്ന അലോട്ട്മെൻറിൽ പരിഗണിക്കില്ല. അപേക്ഷയുടെ പ്രിൻറൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശനസമയത്ത് അതത് കോളേജുകളിലാണ് ഹാജരാക്കേണ്ടത്.

ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 450 രൂപയാണ് (എസ്. സി. /എസ്. ടി. പി. ഡബ്യു. ബി. ഡി. – വിഭാഗത്തിന് 270 രൂപ).

ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും എസ്. ബി. ഐ. ഇ-പേ മുഖാന്തരം അടയ്ക്കണം. വിവരങ്ങൾ  വെബ്സൈറ്റിൽ ലഭിക്കും. അലോട്ട്മെന്റ് തീയതി, കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ട തീയതി തുടങ്ങിയവ അതത് സമയങ്ങളിൽ അറിയിക്കും.

ഹെൽപ്പ് ലൈൻ നമ്പർ: 0497 – 2715284, 0497-2715261, 7356948230. ഇ-മെയിൽ: ugsws@kannuruniv.ac.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!