തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമനം: അപേക്ഷ സമയം 30 ലേക്ക് നീട്ടി

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ലാർക്ക് – സബ് ഗ്രൂപ്പ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ദീർഘിപ്പിച്ചു. ജൂൺ 30 ന് രാത്രി 12 വരെ ഓൺലൈനിലൂടെ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള സമയം 18 വരെയായിരുന്നു.
ഓൺലൈൻ തിരക്ക് മൂലം അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന് സൂചിപ്പിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നിരവധി പരാതികൾ കിട്ടിയിരുന്നു. തുടർന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുമായി നടത്തിയ ചർച്ചകളിലാണ് പുതിയ തീരുമാനം ഉണ്ടായത്.
എസ്.എസ്.എൽ.സി പാസായ 18 നും 36 നും മധ്യ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് ജൂൺ 30 വരെ അപേക്ഷിക്കാം.