Connect with us

Breaking News

ഒൻപത് വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് അഞ്ച് വർഷം തടവും 5000 രൂപ പിഴയും

Published

on

Share our post

ആലപ്പുഴ : ഒൻപതു വയസുകാരിയെ ലൈംഗികപീ‍ഡനത്തിനിരയാക്കിയ ബന്ധുവിന് അഞ്ചുവർഷം കഠിന തടവും 5,000 രൂപ പിഴയും. രാമങ്കരി പോലീസ്റ്റേഷൻ രജിസ്റ്റർ ചെയ്‌ത കേസിൽ മണലിത്തറയിൽ ഹരിദാസനെ (47) യാണ് ആലപ്പുഴ (പോക്സോ) സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

കുട്ടിയുടെ മൊഴിയും മെഡിക്കൽ പരിശോധനയും പ്രധാനമായും കണക്കിലെടുത്താണ് വിധി. വിചാരണ സമയത്ത് പ്രതി ജയിലിലായിരുന്നു. അഞ്ചു വർഷം കഠിന തടവും 5,000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലങ്കിൽ ആറുമാസം കൂടുതൽ തടവുശിക്ഷ അനുഭവിക്കണം. പിഴ ഒടുക്കിയാൽ തുക പീ‍ഡനത്തിനിരയായ കുട്ടിക്ക് നൽകാൻ വിധിയിൽ നിർദേശിക്കുന്നു. കുട്ടിക്ക് യുക്തമായ നഷ്‌ട‌പരിഹാര തുക തീരുമാനിച്ച് അനുവദിച്ച് സർക്കാരിൽ നിന്ന് ഉത്തരവാകുന്നതിന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയെ ചുമതലപ്പെടുത്തി. വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പക്‌ടർ ജെ. ശ്രീദേവിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

ആലപ്പുഴ സ്‌പെഷ്യൽ കോടതി ജഡ്‌ജി മിനി.എസ്.ദാസാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.


Share our post

Breaking News

പതിനാറുകാരിയെ വശീകരിച്ച് പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവ് ശിക്ഷ

Published

on

Share our post

കണ്ണൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം തടവ്. കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയെയാണ് കോടതി ശിക്ഷിച്ചത്. ഒമ്പത് ലക്ഷം രൂപ പിഴയും ചുമത്തി. തളിപ്പറമ്പ് പോക്സോ കോടതിയുടേതാണ് വിധി.2020 മുതൽ 2021 വരേയുള്ള കോവിഡ് കാലത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. മോതിരം കാണിച്ചു് വശീകരിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നത്. ആലക്കോട് ഉദയഗിരി സ്വദേശിയായ പ്രതി പാപ്പിനിശ്ശേരിക്കടുത്താണ് താമസിച്ചിരുന്നത്. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സമാന കേസിൽ പ്രതി നേരത്തേയും ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നതുകൂടി കണക്കിലെടുത്താണ് 187 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ ഇയാൾ പ്രതിയായിരുന്നു. ജാമ്യത്തിലറങ്ങിയ ശേഷം വീണ്ടും ഇയാൾ കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു.


Share our post
Continue Reading

Breaking News

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 13 ലക്ഷത്തിൻ്റെ ബ്രൗൺ ഷുഗറുമായി മൂന്ന് പേർ പിടിയിൽ

Published

on

Share our post

തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ 258 ഗ്രാം ബ്രൗൺ ഷുഗറുമായി 3 പേർ പിടിയിൽ. തലശ്ശേരി സ്വദേശികളായ ഇ എ ഷുഹൈബ്, എ നാസർ, മുഹമ്മദ് അക്രം എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്‌റ്റു ചെയ്‌തത്. വിപണിയിൽ 13 ലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗൺ ഷുഗറാണ് പിടികൂടിയത്.


Share our post
Continue Reading

Breaking News

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് വില കൂട്ടി, വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

Published

on

Share our post

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്.


Share our post
Continue Reading

Trending

error: Content is protected !!