ക്ഷീര കർഷകർക്ക് പരിശീലനം

കോഴിക്കോട് : ബേപ്പൂർ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശുദ്ധമായ പാലുൽപ്പാദന പരിശീലനം സംഘടിപ്പിക്കുന്നു. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂൺ 28, 29 തീയ്യതികളിലാണ് പരിശീലനം. പ്രവേശന ഫീസ് 20 രൂപ. തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് ഹാജരാക്കണം. താൽപര്യമുള്ളവർ ജൂൺ 25ന് വൈകിട്ട് അഞ്ചു മണിക്കകം dd-dtc-kkd.dairy@kerala.gov.in എന്ന മെയിൽ ഐ.ഡി വഴിയോ 0495 2414579 എന്ന നമ്പർ മുഖേനയോ പേര് രജിസ്റ്റർ ചെയ്യണം.