പൂളക്കുറ്റി ബാങ്ക് നിക്ഷേപത്തട്ടിപ്പ്; നിക്ഷേപകർ മുൻ സെക്രട്ടറിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചു
നിടുംപൊയിൽ: രണ്ടരക്കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടന്ന പൂളക്കുറ്റി സഹകരണ ബാങ്കിൽ നിക്ഷേപകർ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിനത്തിലേക്ക്. ചൊവ്വാഴ്ചത്തെ സമരം മാത്യു മുന്തിരിങ്ങാട്ട് കുന്നേൽ ഉദ്ഘാടനം ചെയ്തു. കൺവീനർ സെബാസ്റ്റ്യൻ പാറാട്ടുകുന്നേൽ, അഡ്വ.സണ്ണി തോമസ്, മെഴ്‌സി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
സമരക്കാർ ബാങ്കിൻ്റെ മുൻ സെക്രട്ടറിയുടെ വീട്ടിനു മുന്നിലേക്ക് പ്രകടനം നടത്തുകയും വീടിനു ചേർന്ന റോഡിൽ പ്രതിഷേധയോഗവും ചേർന്നു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു. കോൺഗ്രസ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്.
