സൗജന്യ കിറ്റിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : കൊവിഡാനന്തര സാഹചര്യത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി /കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പഠന സഹായത്തിനായി ബാഗ്, കുട, വാട്ടർ ബോട്ടിൽ, നോട്ട്ബുക്ക് എന്നിവയടങ്ങുന്ന കിറ്റാണ് നൽകുക. അപേക്ഷാഫോറം kmtwwfb.org എന്ന വെബ്‌സൈറ്റിലും ജില്ലാ ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടോ ഇ-മെയിൽ വഴിയോ ജൂൺ 25ന് സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട ഇ-മെയിൽ വിലാസം: knr.kmtwwfb@kerala.gov.in ഫോൺ: 0497 2705197.