ഓണത്തിനായി ചെണ്ടുമല്ലി കൃഷിക്ക് തുടക്കമിട്ട് യുവകലാ സാഹിതിയും എ.ഐ.എസ്.എഫും
പേരാവൂർ : മണത്തണ:ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘ഓണത്തിന് ഒരു കൊട്ടപ്പൂവ്’ പദ്ധതി ഏറ്റെടുത്ത് യുവകലാ സാഹിതിയും എ.ഐ.എസ്.എഫും. ഇരു സംഘടനകളുടെയും പേരാവൂർ മണ്ഡലം കമ്മിറ്റികൾ മണത്തണ അയോത്തുംചാലിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു .
പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ തൈ നടീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി.ഗീത, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി സി.ജി.ഷാജു, മണ്ഡലം പ്രസിഡന്റും എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗവുമായ വി. സ്വാതി, കൃഷി ഓഫീസർ ഡോണ സ്കറിയ, ഷാജി പൊട്ടയിൽ, കെ.പി. വർക്കി, വി. പദ്മനാഭൻ, എം. സുകേഷ്, ജോഷി തോമസ്, എം. ഭാസ്കരൻ, അക്ഷയ് പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.
