പ്ലസ് ടു ഫലം നാളെ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്നിന് പി.ആര്‍.ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. 87.94 ശതമാനം വിജയമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. എന്‍.സി.സി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടും ഗ്രേസ് മാര്‍ക്ക്നല്‍കില്ല.
