Breaking News
വഴിനീളെ യോഗ പഠിപ്പിച്ച് സൈക്കിളിൽ ലഡാക്കിലേക്ക് അഗ്രിമയുടെ ‘യോഗ സഫാരി’

കൊച്ചി: പതിനേഴ് വയസുള്ളപ്പോൾ ഒറ്റയ്ക്ക് യാത്രപോകാൻ പറഞ്ഞ അച്ഛന്റെ മകൾ ഇപ്പോൾ സൈക്കിളിൽ വച്ചുപിടിക്കുന്നത് മൂവായിരത്തി അറുന്നൂറോളം കിലാേമീറ്റർ അപ്പുറമുള്ള ലഡാക്കിലേക്കാണ്. കൊച്ചിയിൽനിന്ന് അന്താരാഷ്ട്ര യോഗാദിനമായ നാളെ ഒറ്റയ്ക്ക് യാത്ര പുറപ്പെടുകയാണ് അഗ്രിമ നായർ. വെറുമൊരു സാഹസികയാത്രയല്ലിത്.
യാത്രയിലുടനീളം യോഗ പഠിപ്പിക്കും. ഇന്ത്യൻ യോഗ അസോസിയേഷനുമായി ചർച്ച ചെയ്ത് കൊങ്കൺ വഴി റൂട്ട് ഉറപ്പിച്ചു. നിശ്ചിത സ്ഥലങ്ങളിൽ യോഗ ക്ളാസുകൾ നടത്തും. ലഡാക്കിലും ലക്ഷ്യം അതുതന്നെ.
നാഗ്പൂരിൽ മിലിട്ടറി നഴ്സായ തിരുവനന്തപുരം പൗഡിക്കോണം സ്വദേശി പിതാവ് പി.ആർ. നായരായിരുന്നു പ്രചോദനം. 17 വയസായപ്പോൾ ഒറ്റയ്ക്ക് യാത്ര പോകാൻ പറഞ്ഞയച്ചത് അച്ഛനാണ്. പൂനെയിൽ നിന്ന് ബംഗളൂരുവിലേക്കായിരുന്നു ആദ്യ യാത്ര. ബസിലും ട്രെയിനിലും നടന്നും ഇതുവരെ നടത്തിയത് നൂറോളം യാത്രകൾ. സി.ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിളായിരുന്ന മാതാവ് രമ നായരും വലിയ പിന്തുണ നൽകി.
ബംഗളൂരുവിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴുണ്ടായ അസുഖങ്ങളെ തുടർന്നാണ് യോഗ പരിശീലിച്ചത്. ശാരീരിക പ്രശ്നങ്ങൾ പൂർണമായും മാറിയതോടെ യോഗയായി എല്ലാം. യോഗയിൽ ബിരുദാനന്തര ബിരുദമെടുത്തു. രണ്ടാഴ്ച മുമ്പ് ലഡാക്കിലേക്ക് സൈക്കിളിൽ പോയാലോയെന്ന ചിന്ത വന്നപ്പോൾ കസിൻ പ്രവീൺ കുമാറിനെ വിളിച്ചു. പ്രവീൺ പുതിയ അമേരിക്കൻ കോന സൈക്കിൾ വാങ്ങി വച്ചിരുന്നു. നാളെ രാവിലെ 7.45ന് വടുതല ചിന്മയ സ്കൂളിലാണ് യാത്രയുടെ ഫ്ലാഗ്ഓഫ്. ബയോടെക്നോളജി ബിരുദമെടുത്ത ശേഷം മാർക്കറ്റിംഗ് മാനേജ്മെന്റിൽ എം.ബി.എ, യോഗ തെറാപ്പിയിൽ ബിരുദാനന്തര ബിരുദം എന്നിവ നേടി. ഇപ്പോൾ തിരുവനന്തുപുരം ശ്രീചിത്രയിൽ ന്യൂറോ സയൻസിൽ പി.എച്ച്.ഡി ചെയ്യുകയാണ് മുപ്പതുകാരിയായ അഗ്രിമ.
ഇതുവരെ 1 ലക്ഷംരൂപ
സൈക്കിളിനും മറ്റ് മുന്നൊരുക്കങ്ങൾക്കുമായി ഇതുവരെ 1ലക്ഷം രൂപയോളം ചെലവായി. 45,000 രൂപയായി സൈക്കിളിന്. ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചു.
രാത്രി യാത്രയില്ല
ഹോട്ടലുകളിലും ഹോം സ്റ്റേകളിലും തങ്ങും.രാത്രി യാത്രയില്ല.മൂന്ന് ജോഡി വസ്ത്രവും സൈക്കിൾ പമ്പും ടൂൾസും മാത്രമേ കരുതൂ. വലിയ സുഹൃദ് വലയവും മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ, തെലുങ്ക്, മാർവാടി ഭാഷകൾ അറിയാവുന്നതും പ്ലസ് പോയിന്റാണ്. ആദ്യമായാണ് സൈക്കിൾ യാത്ര. ഭയം ലേശമില്ല. കുടുംബത്തിന്റെ പിന്തുണ വലിയ ശക്തിയാണ്”. – അഗ്രിമ നായർ.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്