പത്താംതലം പ്രാഥമിക പരീക്ഷയെഴുതാനാകാത്തവർക്ക് അവസരം

Share our post

തിരുവനന്തപുരം: പി.എസ്.സി. പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ അഞ്ചുഘട്ടങ്ങളിൽ പരീക്ഷയെഴുതാനാകാത്തവർക്ക് ജൂലായ് 16-നുള്ള അവസാനഘട്ടത്തിൽ അവസരം നൽകും. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ പരീക്ഷയുണ്ടായിരുന്നവർ, അപകടത്തെത്തുടർന്ന് ചികിത്സയിലുള്ളവർ, കോവിഡ് ബാധിതർ, പരീക്ഷാദിവസം വിവാഹം നിശ്ചയിച്ചിട്ടുള്ളവർ, പ്രസവം തുടങ്ങിയ കാരണങ്ങളാൽ പരീക്ഷയെഴുതാനാകാത്തവർ എന്നിവർക്കാണ് അവസരം. രേഖകൾസഹിതം ജൂൺ 24-നുമുമ്പ് അപേക്ഷ സമർപ്പിക്കണം. jointce.psc@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!