ദേശീയ കർഷക ഡാറ്റാബേസ്: വിവരങ്ങൾ നൽകണം

Share our post

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ കാർഷിക മിഷന്റെ ഭാഗമായി ദേശീയ കർഷക ഡാറ്റാ ബേസ് തയ്യാറാക്കുന്നു. രാജ്യത്ത് കർഷകർക്ക് നൽകുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാർവത്രികമായി ഓൺലൈൻ സൈൻ-ഇൻ സേവന സൗകര്യങ്ങൾ സുഗമമാക്കുന്നതിനാണ് ഡാറ്റാബേസ് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലെ ലഭ്യമായ കർഷക ഡാറ്റാ ബേസ് ആയ പി.എം. കിസാൻ ഡാറ്റാ ബേസ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. സമയബന്ധിതമായി കൃഷിഭൂമിയുടെ വിവരങ്ങൾ പി.എം കിസാൻ ഡാറ്റാബേസിലേക്ക് മാപ്പ് ചെയ്യുന്നതിന് ഗുണഭോക്താക്കൾ കൃഷിഭൂമിയുടെ വിവരങ്ങൾ എയിംസ് പോർട്ടൽ വഴി റവന്യൂ വകുപ്പിന്റെ റിലിസ് പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ കൃഷി ഭവനിൽ നിന്നും ലഭിക്കും. ഫോൺ: 0471 2968122, 0471 2303990.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!